കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു

ബംഗളൂരു- കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ അടുത്ത സഹായിയും കോണ്‍ഗ്രസ് നേതാവുമായ കൗണ്‍സിലര്‍ ശ്രീനിവാസ് എന്ന എം. ശ്രീനിവാസിനെ വെട്ടിക്കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കില്‍ എത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെ റോഡില്‍ റോഡ് നിര്‍മാണ ജോലികള്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസ് ആക്രമിക്കപ്പെട്ടത്.
ശരീരത്തില്‍ വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തില്‍ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിലെത്തിക്കും മുമ്പേ മരണപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Latest News