ന്യൂദല്‍ഹി- നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിലും ഛത്തീസ്ഗഡിലെ ആദ്യഘട്ട മണ്ഡലങ്ങളിലും നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. മിസോറാമില്‍ 174 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയിട്ടുള്ളത്. മിസോറാമിലെ 40 സീറ്റുകളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂല്മെന്റും എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബിജെപി 23 സീറ്റുകളിലാണ് മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി നാലു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഛത്തീസ്ഗഡില്‍ ആദ്യഘട്ടത്തില്‍ 20 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 253 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ്. നവംബര്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.