ടെൽ അവീവ്- ഫലസ്തീനിലെ ഹമാസിന്റെ പ്രാദേശിക പീരങ്കി വിഭാഗത്തിന്റെ ഉപമേധാവി മുഹമ്മദ് കതമാഷിനെ ഞായറാഴ്ച ഗാസയിൽ ഇസ്രായേൽ വിമാനം വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. തീവ്രവാദ ഗ്രൂപ്പിന്റെ സെൻട്രൽ ക്യാമ്പ് ബ്രിഗേഡിലെ അഗ്‌നിശമന, പീരങ്കി മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തം കതമാഷിനായിരുന്നു. ഗാസ മുനമ്പിലെ എല്ലാ പോരാട്ടങ്ങളിലും ഇസ്രയേലിനെതിരായ യുദ്ധം ആസൂത്രണം ചെയ്യുന്നതും കതമാഷായിരുന്നു. ആക്രമണത്തിൽ ഒരു ഹമാസ് പ്രവർത്തകനും കൊല്ലപ്പെട്ടു. ആയുധങ്ങൾ നിർമ്മിക്കുന്ന സ്ഥലവും സൈനിക ആസ്ഥാനവും ആക്രമിക്കപ്പെട്ടു.
അതിനിടെ, ഇസ്രായേൽ സുരക്ഷാ സേന ഒരു ഹമാസ് കമാൻഡോയെ പിടികൂടിയതായി ഇസ്രായേൽ സുരക്ഷാ ഏജൻസി (ഷിൻ ബെറ്റ്)അറിയിച്ചു.
ഇദ്ദേഹം ഹമാസിന്റെ നുഖ്ബർ കമാൻഡോ സേനയിലെ അംഗമാണെന്ന് ഷിൻ ബെറ്റ് പറഞ്ഞു.