ദമാം- സൗദി അറേബ്യയിലെ ദമാമില്‍ മലയാളി സാമൂഹികപ്രവര്‍ത്തകനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നവോദയ കലാസാംസ്‌കാരിക വേദി റാക്ക ഏരിയ കമ്മിറ്റി അംഗവും ഖലിദിയ യൂനിറ്റ് പ്രസിഡന്റുമായ കണ്ണൂര്‍ ശിവപുരം സ്വദേശി രജീഷ് മനോലിയെ (45) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
13 വര്‍ഷമായി ദമാമില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)