ഷീ അവാര്‍ഡില്‍ ബെസ്റ്റ് ഫാഷന്‍ മോഡലായി തിരഞ്ഞെടുക്കപ്പെട്ട തരുണി കലിംഗരായര്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയത് കാമുകന് കാളിദാസ് ജയറാമിനൊപ്പം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ തരുണി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.
കാളിദാസിന്റെ കുടുംബത്തിലെ ചടങ്ങുകളിലെല്ലാം തരുണി സ്ഥിരം സാന്നിധ്യമാണ്. ജയറാമും പാര്‍വതിയും തരുണിയെ മരുമകളായാണ് കാണുന്നത്. കാളിദാസ് കഴിഞ്ഞ വര്‍ഷമാണ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയത്. മോഡലിംഗ് ആണ് തരുണിയുടെ മേഖല.
രജനി ആണ് റിലീസിന് ഒരുങ്ങുന്ന കാളിദാസ് ചിത്രം. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ സ്കറിയ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനി നവംബറില്‍ പ്രദര്‍ശനത്തിനെത്തും. ശ്രീകാന്ത് മുരളി, അശ്വിന് കെ കുമാര്‍, വിന്‍സെന്റ് വടക്കന്‍, കരുണാകരന്, രമേശ് ഖന്ന, പൂജ രാമു,തോമസ് ജി കണ്ണമ്പുഴ,ലക്ഷ്മി ഗോപാലസ്വാമി,ഷോണ്‍ റോമി,പ്രിയങ്ക സായ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.