Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ ഭാവി നിശ്ചയിക്കുന്നത് രക്ഷിതാക്കൾ- ഗോപിനാഥ് മുതുകാട്

ഡബ്ല്യു.എം.എഫ് ജിദ്ദയിൽ സന്തുഷ്ട കുടുംബം നാളെയുടെ ഭാവി എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച കുടുംബ സദസ്സിൽ പ്രൊഫ. ഗോപിനാഥ് മുതുകാടും സംഘാടകരും. 

ജിദ്ദ സമൂഹത്തിന് പുത്തൻ ഉണർവ് 

ജിദ്ദ-വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലു.എം.എഫ്) ജിദ്ദ കൗൺസിൽ സന്തുഷ്ട കുടുംബം നാളെയുടെ ഭാവി എന്ന ശീർഷകത്തിൽ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സദസ് ജനസാഗരമായി.  ജിദ്ദയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, പരിപാടിയുടെ പ്രയോജകരായിരുന്ന സ്ഥാപന പ്രതിനിധികൾ, സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ഫറ മസൂദ്, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 
കുട്ടികളുടെ ഭാവി നിശ്ചയിക്കുന്നത് മാതാപിതാക്കളാണെന്നും കുട്ടികളുടെ റോൾ മോഡൽ ഇപ്പോഴും അവരുടെ മാതാപിതാക്കൾ ആണെന്ന് പറയുന്ന ഒരു വ്യവസ്ഥിതിയിലേക്ക് സമൂഹത്തെ മാറ്റുന്നത് അവരവരുടെ കുടുംബത്തിൽ നിന്നാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. സമൂഹത്തിന് വിയോജിപ്പുള്ള ഒരു പ്രവൃത്തിയിലും ഉൾപ്പെടില്ല എന്ന ദൃഢ നിശ്ചയമായിരിക്കണം ഓരോ മനുഷ്യനും ഉണ്ടാകണം. മാജിക് അവസാനിപ്പിച്ച് ഭിന്നശേഷിക്കാരായ 300-ഓളം കുട്ടികളുടെ രക്ഷിതാവായി മാറാനുള്ള തീരുമാനം എടുക്കാനുള്ള കാരണവും അതിലേക്ക് നയിച്ച സംഭവങ്ങളും അദ്ദേഹം വിവരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന സമഗ്ര കലാകേന്ദ്രത്തെ കുറിച്ചും വിശദീകരിച്ചു. അവരുടെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും ഭിന്നശേഷിയുള്ള സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കേന്ദ്രം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ചും അദ്ദേഹം വിവരിച്ചു.
പുഷ്പ സുരേഷ്, അൻഷിഫ് അബൂബക്കർ, ഷാനി ഷാനവാസ്, ദീപിക സന്തോഷ് തുടങ്ങിയവർ ചിട്ടപ്പെടുത്തിയ നൃത്തങ്ങൾ, കാലത്തിന്റെ ആവശ്യകതയിലൂന്നി  മയക്കുമരുന്നിനെതിരെ പ്രതിരോധം എന്ന വിഷയത്തെ ആസ്പദമാക്കി പ്രേംകുമാർ വട്ടപ്പൊയിൽ സംവിധാനം ചെയ്ത പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ ദുസ്വപ്ന ദേവത എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ഏറെ ഹൃദ്യമായിരുന്നു. ഡബ്ല്യൂ.എം.എഫ് അംഗങ്ങളായ മിർസ ഷരീഫ്, മുംതാസ് അബ്ദുറഹ്മാൻ, വിജിഷ ഹരീഷ്, ജോബി തേരകത്തിനാൽ, വിവേക് പിള്ള എന്നിവർ ഗാനങ്ങൾ ആലപിച്ചു.

മുഹമ്മദ് ബൈജു,  പ്രിയ സന്ദീപ്, ബഷീർ പരുത്തികുന്നൻ, യൂനുസ് കാട്ടൂർ, വിലാസ് അടൂർ, ബാജി നെൽപുരയിൽ, ഷിബു ജോർജ്, ജാൻസി മോഹൻ, റൂബി സമീർ, സോഫിയ ബഷീർ, നൗഷാദ് കാളികാവ്, സന്ദീപ്, നൗഷാദ് അടൂർ, റെജികുമാർ, സന്തോഷ് ജോസഫ്,  നൗഷാദ് കാളികാവ്, നിഷ ഷിബു, എബി ചെറിയാൻ, വേണുഗോപാൽ അന്തിക്കാട്, ഷിബു ചാലക്കുടി, പ്രിയ റിയാസ്,  സമീർ കുന്നൻ, ശിവാനന്ദൻ, റിയാസ് കള്ളിയത്, റീജ ഷിബു, നിഷ ഷിബു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഗോപിനാഥ് മുതുകാടിനെയും മറ്റൊരു പ്രഭാഷകനായിരുന്ന കാജ യമുനുദ്ദിനെയും ആദരിച്ചു. ഡോ. വിനീത പിള്ള, മോഹൻ ബാലൻ, എഫ്.എസ്.സി ആന്റ് മൾട്ടി സിസ്റ്റം ലോജിസ്റ്റിക് മാനേജിങ് ഡയറക്ടർ ഷബീർ എന്നിവരെ ആദരിച്ചു. മുതുകാട് പരിപാലിച്ചു വരുന്ന ഒരു കുട്ടിയുടെ ഒരു വർഷത്തേക്കുള്ള ചെലവ് ഡബ്ല്യു.എം.എഫിന് വേണ്ടി മുഹമ്മദ് ബൈജു ഏറ്റെടുത്തു. ഇതിന്റെ ചെക്ക് കൈമാറി. 
ഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ പ്രസിഡന്റ് ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ജിദ്ദ ഇന്ത്യൻ കോൺസൽ (ലേബർ, പ്രസ്സ് ആന്റ് ഇൻഫർമേഷൻ) മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു.  മുഹമ്മദ് ഹാഷിം പരിപാടിയുടെ ഔദ്യോധിക ഉദ്ഘാടനം നിർവഹിച്ചു.ഡബ്ല്യു.എം.എഫ് ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, പ്രസിഡന്റ് രത്‌നകുമാർ, കോർഡിനേറ്റർ  പൗലോസ് തേപ്പാല, മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി നസീർ വാവക്കുഞ്ഞു, പ്രോഗ്രാം കൺവീനർ വർഗീസ് ഡാനിയൽ,മോഹൻ ബാലൻ, ജനറൽ സെക്രട്ടറി ഉണ്ണി തെക്കേടത്ത്, ഖജാൻജി സജി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. മുസാഫിർ(മലയാളം ന്യൂസ്) പ്രൊഫ. ഗോപിനാഥ് മുതുകാടിനെ സംബന്ധിച്ച് സംസാരിച്ചു. സുചിത്ര രവി, മനോജ് മാത്യു അടൂർ എന്നിവർ അവതാരകരായിരുന്നു. 

Latest News