സൂറിച്- സ്വിറ്റ്‌സര്‍ലാന്‍ഡിലെ ആല്‍പ്‌സ് പര്‍വ്വത നിരകകള്‍ക്കു മുകളില്‍ രണ്ടു ചെറുവിമാനങ്ങള്‍ തകര്‍ന്നു വീണ് 23 പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ക്കിടെയാണ് രണ്ട് അപകടങ്ങളുണ്ടായത്. നാലു പേരടങ്ങുന്ന ഒരു കുടംബം പറന്ന ചെറുവിമാനം ആല്‍പ്‌സ് വനമേഖലയില്‍ തകര്‍ന്നു വീണതിനു തൊട്ടുപിറകെയാണ് മറ്റൊരു വിമാനവും പര്‍വ്വത മുകളില്‍ തകര്‍ന്നു വീണത്. ജെയു എയര്‍ വിമാനക്കമ്പനിയുടെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 17 യാത്രക്കാര്‍ക്കും രണ്ടു പൈലറ്റുമാര്‍ക്കും യാത്ര ചെയ്യാവുന്ന ഈ വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.
അപകട സ്ഥലത്ത് വന്‍ സന്നാഹത്തോടെ രക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ്. അഞ്ചു ഹെലികോപ്റ്ററുകളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം. അപകടം ഉണ്ടായ സമുദ്രനിരപ്പില്‍ നിന്നും 8,000 അടി ഉയരത്തിലുള്ള വ്യോമ മേഖല സ്വിസ് സിവില്‍ ഏവിയേഷന്‍ വകുപ്പ് നേരത്തെ അടച്ചിരുന്നതാണ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം മരിച്ചിട്ടുണ്ടെന്ന് പ്രാദേശിക പത്രമാ ബ്ലിക്ക് റിപോര്‍ട്ട് ചെയ്യുന്നു.