കൽപ്പറ്റ- വയനാട്ടിലെ വെണ്ണിയോട് പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൂണ്ടേൽ ആനപ്പാറ സ്വദേശികളെയാണ് കാണാതായത്. പുഴക്കരയിൽ ആത്മഹത്യാകുറിപ്പും ചെരിപ്പും കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പുഴയിൽ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തെരച്ചിലിലാണ് ഗൃഹനാഥനായ നാരായണൻ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ ശ്രീജ, മക്കളായ സൂര്യ, സായൂജ് എന്നിവരെരെ കണ്ടെത്തിയിട്ടില്ല. ശനിയാഴ്ച്ച ഉച്ചയോടെ വീട്ടിൽനിന്ന് പോയ ഇവരെ പുഴക്കരയിൽ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.