ഗാസിയാബാദ്- ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒ കോളേജ് പരിപാടിയില്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചതിന് വിദ്യാര്‍ത്ഥിയോട് വേദി വിടാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.
സംഭവം അന്വേഷിക്കാന്‍ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചതായി എബിഇഎസ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍ പ്രൊഫസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. കോളേജിന് പുറത്ത് പോലീസ് വിന്യസിച്ചതിന്റെ വീഡിയോയും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.