ശ്രീനഗര്‍- ഫലസ്തീനില്‍ തുടരുന്ന അനീതി കൂടുതല്‍ ഭീകരതയിലേക്ക് നയിക്കുമെന്നും കൂടുതള്‍ ആളുകള്‍ തോക്കെടുക്കുമെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഗസ മുനമ്പില്‍ ഇസ്രായില്‍ തുടരുന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് മെഹബൂബ മുഫ്തിയുടെ പ്രസ്താവന. ലോകത്ത് ഇപ്പോള്‍ തന്നെ ധാരാളം തീവ്രവാദം ഉണ്ട്. വര്‍ദ്ധിച്ചുവരുന്ന അനീതി കൂടുതല്‍ ഭീകരതയിലേക്ക് നയിക്കും. കാരണം കൂടുതല്‍ ആളുകള്‍ തോക്കുകള്‍ എടുക്കും-അവര്‍ പറഞ്ഞു. ഫലസ്തീനിലെ സാധാരണക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഹ്ബൂബ മുഫ്തി ഫലസ്തീന്‍ പതാക ഉയര്‍ത്തി.