ന്യൂദല്‍ഹി-നേപ്പാളില്‍ ഞായറാഴ്ചയുണ്ടായ ഭൂചലനത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ചില ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച് ഭൂചലനത്തിന്റെ തീവ്രത 5.3 ആണ്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ മാസം ആദ്യം നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.