ഹൈദരാബാദ്- ആന്ധ്രപ്രദേശിലെ കർണൂലിന് സമീപം പെബിയറിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ രണ്ടു പേർ മരിച്ചു. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി കൊടിഞ്ഞി സെൻട്രൽ ബസാറിലെ കെ.പി.കെ തങ്ങളുടെ മകൻ മനാഫ് തങ്ങള്‍ (34), സെൻട്രൽ ബസാറിലെ കുന്നത്തെരി അബുലൈസിന്റെ നാലു വയസുള്ള മകൾ ആയിഷ റിള(നാല്) എന്നിവരാണ് മരിച്ചത്. ഇരുകുടുംബങ്ങളും ഇന്നലെയാണ് ഹൈദരാബാദിലേക്ക് പോയത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ കർണൂൽ മെഡിക്കൽ കോളേജിൽ.