വാഷിംഗ്ടണ്‍- ബൈഡന്‍ ഭരണകൂടത്തിന്റെ ഇസ്രായേല്‍- ഫലസ്തീന്‍ നയത്തില്‍ യു. എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിരാശയുണ്ടെന്ന് വാര്‍ത്താ വെബ്സൈറ്റ് ഹഫ്പോസ്റ്റ്. യു. എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ഇസ്രായേല്‍- ഫലസ്തീന്‍ നയത്തില്‍ തന്റെ അതൃപ്തി പരസ്യമാക്കി യപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റുള്ളവര്‍ക്കും അതൃപ്തി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോഷ് പോള്‍ സ്ഥാനം രാജിവെച്ചിരുന്നു. യു. എസ് ഗവണ്‍മെന്റിന്റെ ഇസ്രായേലിനുള്ള കടുത്ത സഹായവുമായി ബന്ധപ്പെട്ട നയപരമായ അഭിപ്രായ വ്യത്യാസമാണ് തന്റെ രാജി തീരുമാനത്തിന് കാരണമെന്ന് പോള്‍ ലിങ്ക്ഡ് ഇന്നില്‍ പറഞ്ഞു.
യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാക്കളും തങ്ങളുടെ ഉപദേശം അവഗണിക്കുകയാണെന്ന് ഡിപ്പാര്‍ട്ട്മെന്റിലെ വിദഗ്ധര്‍ കരുതുന്നുവെന്ന് ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടിസ്ഥാനപരമായി യു. എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ തലങ്ങളിലും അതൃപ്തിയുള്ളതായി ഒരു ഉദ്യോഗസ്ഥന്‍ ഹഫ്‌പോസ്റ്റിനോട് പറഞ്ഞു.
ഗസയില്‍ വ്യോമാക്രമണവും സംഘര്‍ഷവും നടക്കുമ്പോള്‍ ബൈഡനും ബ്ലിങ്കനും ഇസ്രായേല്‍ ഭരണകൂടത്തിനാണ് പൂര്‍ണ പിന്തുണ നല്‍കിയത്.