Sorry, you need to enable JavaScript to visit this website.

ഇരുപതിനായിരം രൂപ വിലയുള്ള കൃത്രിമപല്ല്  മലപ്പുറത്ത് 1500 രൂപക്ക് 

കൃത്രിമ ദന്ത നിർമാണ വിഭാഗത്തിന്റെയും നവീകരിച്ച ഡെന്റൽ കെയർ യൂണിറ്റിന്റെയും ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ നിർവഹിക്കുന്നു.  

മലപ്പുറം- ചെലവേറിയ ദന്ത ചികിത്സ ഇനി കുറഞ്ഞ ചെലവിൽ ചെയ്യാം. മലപ്പുറം താലൂക്കാശുപത്രിയിൽ പുതിയ ദന്ത ലാബ് സജ്ജമായതോടെയാണിത്.  ദന്ത ലാബിന്റെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. നവീകരിച്ച ദന്തൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സ്വകാര്യ ആശുപത്രികളിൽ 15000 മുതൽ 20000 വരെ ചെലവ് വരുന്ന കൃത്രിമ പല്ലിനു ആശുപത്രിയിൽ ശരാശരി 1500 രൂപയാണ് ഈടാക്കുക. ദേശീയ ആരോഗ്യ ദൗത്യം, ആർഎസ്ബിവൈ, സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ച ദന്തൽ ക്ലിനിക്കും ദന്ത ലാബും ഒരുക്കിയത്. ആർദ്രം മിഷനിൽ ഉൾപ്പെടുത്തി സർക്കാർ ഡന്റൽ മെക്കാനിക്കിനെ നിയമിച്ചിട്ടുണ്ട്. എല്ലാ ദിവസവും പ്രവർത്തിക്കുന്ന ദന്തൽ ക്ലിനിക്കിൽ രണ്ടു ഡോക്ടർമാരാണ് നിലവിലുള്ളത്. ഒരു ഡോക്ടർ കൂടി ഉടൻ ചുമതലയേൽക്കും. രോഗികൾക്കു ആവശ്യമായ അളവിലുള്ള പല്ലുകൾ എണ്ണത്തിനനുസരിച്ച് ആശുപത്രിയിൽ നിർമിച്ചു നൽകും. നഗരസഭ ചെയർപേഴ്സൺ സി.എച്ച് ജമീല അധ്യക്ഷത വഹിച്ചു. വൈസ്‌ചെയർമാൻ പെരുമ്പള്ളി സെയ്ത്, സ്ഥിരം സമിതി അധ്യക്ഷരായ റജീന ഹുസൈൻ, പരി മജീദ്, പി.എ സലീം, കൗൺസിലർമാരായ പാർവതിക്കുട്ടി, കെ.കെ മുസ്തഫ, വത്സല, കെ.വി ശശികുമാർ, ഹാരിസ് ആമിയൻ, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. രാജഗോപാൽ, എച്ച്.എം.സി അംഗങ്ങളായ ഉപ്പൂടൻ ഷൗക്കത്ത്, ബാലകൃഷ്ണൻ, നൗഷാദ് കളപ്പാടൻ എന്നിവർ പങ്കെടുത്തു.

Latest News