Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍-ഹമാസ് യുദ്ധം മൂന്നാം ലോകയുദ്ധമായി മാറിയേക്കാമെന്ന് സുമയ്യ റാണ

ന്യൂദല്‍ഹി- ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും അല്‍അഖ്‌സ മസ്ജിദ് സംരക്ഷിക്കാനാണ് അവര്‍ പോരാടുന്നതെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ വക്താവും കവിയുമായ മുനവര്‍ റാണയുടെ മകളായ സുമയ്യ റാണ. ഹമാസിനെ ഭീകര സംഘടനയെന്ന് വിളിക്കുന്നതില്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും എതിരായ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിച്ചു.

ഇസ്രായിലിനെതിരായ ഹമാസിന്റെ ആക്രമണം എല്ലാവര്‍ക്കും കാണാനാകും, പക്ഷേ ഫലസ്തീനില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് റാണ പറഞ്ഞു. നിരവധി രാജ്യങ്ങള്‍ അതില്‍ ഇടപെടുന്നതിനാല്‍ ഇസ്രായില്‍-ഹമാസ് യുദ്ധം മൂന്നാം ലോകയുദ്ധമായി മാറിയേക്കാമെന്ന ആശങ്കയും അവര്‍ പ്രകടിപ്പിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദമായി ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന സംഘട്ടനങ്ങളും ക്രൂരതകളും ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് കാരണമായതായി സുമയ്യ റാണ പറഞ്ഞു.

 

Latest News