തിരുവനന്തപുരം- കാര്യങ്ങളെല്ലാം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറുമ്പോള്‍, തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇന്ന് ദിനേന നാം കേള്‍ക്കുന്ന പ്രതിഭാസമായിരിക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുന്ന പോലീസ് വിഭാഗമാണ് കേരളത്തിലുള്ളത്. എന്നാല്‍ എങ്ങനെയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല.
ഇതിന് പരിഹാരമായി കേരള പോലീസ് ഒരു ബോധവല്‍ക്കരണ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇതിലൂടെ എങ്ങനെയാണ് ലളിതമായി സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യുകയെന്ന് ലളിതമായി വിശദീകരിക്കുന്നു.
വീഡിയോ കാണാം.