Sorry, you need to enable JavaScript to visit this website.

ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി 22 വര്‍ഷം കാട്ടില്‍ ഒളിജീവിതം

ബ്യൂണസ് അയേഴ്‌സ്- ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ജയിലിലായതിനുശേഷം തടവു ചാടി 22 വര്‍ഷമായി മഴക്കാടുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന എഴുപതുകാരന്‍ വീണ്ടും അറസ്റ്റില്‍.
2001ല്‍ ജയില്‍ ചാടിയതിന് ശേഷം അര്‍ജന്റീനിയന്‍ മഴക്കാടുകളിലാണ് റാമോണ്‍ ഏഞ്ചല്‍ അബ്രെഗു ഒളിവില്‍ കഴിഞ്ഞത്.
2001ല്‍ അബ്രെഗൂ ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.  ഭാര്യയെ കൊലപ്പെടുത്തിയതിന് 20 വര്‍ഷം ശിക്ഷിക്കപ്പെട്ട്  മാസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ജയില്‍ ചാടിയത്.  അര്‍ജന്റീനക്കാരന്‍  ഭാര്യ ഇവാ ഫാല്‍ക്കണിനെ അവരുടെ വീട്ടില്‍ വെച്ച് വെടിവെക്കുകയായിരുന്നു.
ആ സമയത്ത് ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ഫാല്‍ക്കണ്‍ അവളുടെ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയും ഒരു ക്ലിനിക്കിന്റെ ഗാര്‍ഡ് റൂമിനുള്ളില്‍ ഒളിക്കുകയും ചെയ്തു. പിന്തുടര്‍ന്നെത്തിയ പ്രതി നാല് വെടിയുതിര്‍ത്ത് അവളെ കൊല്ലുകയായിരുന്നു.   20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് ശേഷം ചിലിയിലേക്ക് പോകുന്ന  ട്രക്കിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.  
രണ്ട് പതിറ്റാണ്ടിലേറെയായി ചാക്കോ സാള്‍ട്ടെനോയിലെ കാട്ടില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ ബുധനാഴ്ചയാണ് അവിടെ നിന്ന് പുറത്തുവന്നത്.

 

Latest News