Sorry, you need to enable JavaScript to visit this website.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയിച്ചു

ശ്രീഹരിക്കോട്ട - മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐ എസ് ആര്‍ ഒയുടെ സ്വപ്നപദ്ധതിയാണ് ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ട ക്രൂ മൊഡ്യൂള്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലില്‍ പതിച്ചു. 9 മിനിറ്റ് 51 സെക്കന്‍ഡിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള സംവിധാനം കാര്യക്ഷമമാണെന്ന് പരീക്ഷണ വിജയം സൂചിപ്പിക്കുന്നത്. പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തികരിച്ചതായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കി. ദൗത്യസംഘത്തെ എസ് സോമനാഥ് അനുമോദിച്ചു. ആദ്യ ഘട്ടത്തില്‍ ദൗത്യം നേരിട്ട പ്രശ്നങ്ങള്‍ മണിക്കൂറുകള്‍ക്കകം പരിഹരിച്ചുകൊണ്ടായിരുന്നു നിര്‍ണായകമായ ഗഗന്‍യാന്‍ പരീക്ഷ റോക്കറ്റ് വിക്ഷേപണം ഐ എസ് ആര്‍ ഒ നട്ടിയത്. ആദ്യ ഘട്ടത്തില്‍ എഞ്ചിന്‍ ജ്വലനത്തില്‍ തകരാര്‍ സംഭവിച്ചതോടെ കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ചുവെങ്കിലും ഉടന്‍ തന്നെ തകരാര്‍ പരിഹരിച്ച് നിശ്ചയിച്ച സമയത്തിന് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് വിക്ഷേപണം നടത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിച്ചത്. ടെസ്റ്റ് മെഡ്യൂള്‍ അബോര്‍ട് മിഷന്‍ എന്നാണ് പരീക്ഷണ ദൗത്യത്തിന് നല്‍കിയിട്ടുള്ള പേര്. സിംഗിള്‍ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിച്ചത്. അപകട സാധ്യതയുള്ള ഇടങ്ങളില്‍ ഇത്തരത്തില്‍ തുടര്‍ പരീക്ഷണങ്ങള്‍ നടത്തും. അതിനു ശേഷം, മനുഷ്യരില്ലാതെ ഒരു പര്യവേഷണം കൂടി നടത്തിയ ശേഷമാകും മനുഷ്യരെയും കൊണ്ട് ഗഗന്‍യാന്‍ കുതിക്കുക.

 

Latest News