Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ ഇന്ത്യ സഖ്യമില്ല; കോണ്‍ഗ്രസിന്  നേരം വെളുത്തിട്ടില്ല-അഖിലേഷ് യാദവ്

ഭോപാല്‍-മധ്യ പ്രദേശില്‍ ഇന്ത്യ സഖ്യമില്ലാതെ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വിഷയം വിശ്വാസ്യതയുടെയാണെന്നും കോണ്‍ഗ്രസ് ഇത്തരത്തില്‍ പെരുമാറിയാല്‍ ആരും കൂടെ നില്‍ക്കില്ല എന്നും അഖിലേഷ് യാദവ് ഓര്‍മ്മപ്പെടുത്തി.
ബിജെപി സംഘടനപരമായി ശക്തമാണെന്നും ആശയക്കുഴപ്പത്തോടെ പോരാടിയാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആകില്ലെന്നും അഖിലേഷ് പറഞ്ഞു. സീറ്റ് നല്‍കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ സമാജ് വാദി പാര്‍ട്ടിയെ കോണ്‍ഗ്രസ് ചര്‍ച്ചക്ക് ക്ഷണിക്കരുതായിരുന്നു എന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി ഒത്തു കളിക്കുകയാണെന്ന് അഖിലേഷ് ആരോപിച്ചിരുന്നു. സംസ്ഥാന തലത്തില്‍ സഖ്യം ഉണ്ടാകില്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ തന്റെ നേതാക്കളെ കോണ്‍ഗ്രസുമായി ചര്‍ച്ചക്ക് അയക്കുമായിരുന്നില്ല എന്നും അഖിലേഷ് പറഞ്ഞിരുന്നു.അവസാന ഘട്ടം വരെ സമാജ് വാദി പാര്‍ട്ടിയുമായും, ഇടതു പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമോ ധാരണയോ വേണ്ടെന്ന് നിലപാടിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 230 അംഗ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 227 സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.


 

Latest News