40 പവന്‍ തൂക്കമുള്ള പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ ഗുരുവായൂരപ്പന് 

തൃശൂര്‍-ഗുരുവായൂരപ്പന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ സമര്‍പ്പിച്ചു. 40 പവനോളം തൂക്കം വരുന്ന ഓടക്കുഴല്‍ ചങ്ങനാശ്ശേരി ദ്വാരകയില്‍ രതീഷ് മോഹനാണ് സമര്‍പ്പിച്ചത്.ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഓടക്കുഴല്‍ സമര്‍പ്പിച്ചത്. ക്ഷേത്രം അസി. മാനേജര്‍ ലെജുമോള്‍ പൊന്നോടക്കുഴല്‍ ഏറ്റുവാങ്ങി. ഷാര്‍ജയില്‍ ബിസിനസ് നടത്തുകയാണ് രതീഷ് മോഹന്‍. 

Latest News