ഓണച്ചെലവിനുവേണ്ടി പൊതുവിപണിയില്‍ നിന്ന് 2500 കോടി രൂപ കടമെടുക്കാനൊരുങ്ങി സര്‍ക്കാര്‍. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള വിവിധ ചെലവുകള്‍ക്ക് ഏഴായിരം കോടി രൂപയാണ് വേണ്ടത്. അതുകൊണ്ടുതന്നെ ഈ മാസം ആയിരം കോടി രൂപ കടമെടുക്കാനും ആലോചിക്കുന്നുണ്ട്.
ചെലവ് വന്‍തോതില്‍ കൂടുന്നതുകൊണ്ട് എല്ലാ ഓണക്കാലത്തും സര്‍ക്കാര്‍ വന്‍ തുക ഇത്തരത്തില്‍ കടമെടുക്കാറുണ്ട്. കഴിഞ്ഞ മാസവും പൊതുവിപണിയില്‍നിന്ന് ആയിരം കോടി കടമെടുത്തിരുന്നു. ഗഡുക്കളായി എടുക്കാന്‍ കേന്ദ്രം അനുവദിച്ച വായ്പാപരിധിയില്‍ നിന്നുകൊണ്ടാണ് ഈ കടമെടുപ്പ്.റിസര്‍വ് ബാങ്ക് വഴി പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിലൂടെ ബാങ്കുകളില്‍നിന്നാണ് ഈ പണം എടുക്കുക. 10 വര്‍ഷത്തെ കാലാവധിയില്‍ പണം മടക്കി നല്‍കേണ്ടതുണ്ട്