കരാറുകാരന്‍ ക്വാറിയില്‍ മരിച്ച നിലയില്‍

പുല്‍പള്ളി-കരാറുകാരന്‍ പ്രവര്‍ത്തിക്കാത്ത ക്വാറിയില്‍ മരിച്ച നിലയില്‍. മുള്ളന്‍കൊല്ലി മരക്കടവ് മൂന്നുപാലം കടമ്പൂര്‍ പെരുവാഴക്കാല സാബുവിനെയാണ്(48)മരക്കടവിനു സമീപം ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ സാബുവിനെ കാണാതായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ക്വാറിക്കടുത്തുനിന്നു ലഭിച്ചു. ഇതേത്തുടര്‍ന്നു തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്‌നി-രക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്.

Latest News