Read More
കൊച്ചി - സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 560 രൂപ കൂടിയതോടെ സ്വർണവില പവന് 45,120 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 42,680 രൂപയായിരുന്നു സ്വർണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ പടിപടിയായി വില ഉയർന്ന് ് ശനിയാഴ്ച 44,320 രൂപയായി വർധിച്ച ശേഷം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വില താഴുകയായിരുന്നു. ബുധനാഴ്ച മുതൽ വീണ്ടും മഞ്ഞലോഹത്തിന് വില ഉയർന്ന് ഇന്ന് ഈ മാസത്തെ ഏറ്റവും വലിയ വിലയിൽ എത്തുകയായിരുന്നു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)