ഇസ്ലാമാബാദ്- പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് 4 വര്‍ഷത്തെ വിദേശവാസത്തിനു ശേഷം ഇന്ന് നാട്ടില്‍ തിരിച്ചെത്തും. ഈ മാസം 24 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. നാട്ടില്‍ തിരികെ എത്തുന്ന നവാസ് ഷെരീഫ് ലാഹോറില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുമെന്ന് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് അറിയിച്ചിട്ടുണ്ട്. 2 അഴിമതിക്കേസുകളില്‍ അദ്ദേഹത്തിന് 24 വരെ ജാമ്യം അനുവദിച്ച കോടതി തോഷഖാന വാഹനക്കേസിലെ അറസ്റ്റ് വാറണ്ട് സസ്പെന്‍ഡ് ചെയ്തു. 24ന് അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) നേതാവായ നവാസ് ഷരീഫ് 3 തവണ പ്രധാനമന്ത്രിയായിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലായിരുന്നപ്പോള്‍ ചികിത്സയ്ക്കായി 2019 ലാണ് നവാസ് രാജ്യം വിട്ടത്.