പാലക്കാട് - ആട് മേയ്ക്കാൻ പോയ വയോധികനെ അട്ടപ്പാടി ഷോളയൂരിൽ കാട്ടാന ചവിട്ടിക്കൊന്നു. സമ്പാർക്കോട്ട് ഊരിലെ വണ്ടാരി ബാല(78)നാണ് മരിച്ചത്. ബോഡിചാള മലയിൽ വച്ചാണ് അപകടം.
വൈകീട്ട് ആടുകൾ തിരിച്ചെത്തിയിട്ടും ബാലനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് പരുക്കുകളോടെ മൃതദേഹം കണ്ടെത്തിയത്. നഞ്ചിയാണ് ഭാര്യ. രാജമ്മ ഏക മകളാണ്.