റിയാദ്- ഗാസ സംഘര്‍ഷത്തിനിടെ സമാധാന നീക്കങ്ങളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് റിയാദിലെത്തി. റിയാദ് ഡപ്യൂട്ടി ഗവര്‍ണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇസ്രായിലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ട് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തശേഷമാണ് അദ്ദേഹം റിയാദിലെത്തിയത്.