Sorry, you need to enable JavaScript to visit this website.

ന്യൂസ്‌ക്ലിക്ക് കേസ് ഇന്ന് പരിഗണിക്കാന്‍ സുപ്രീംകോടതി

ന്യൂദല്‍ഹി- അറസ്റ്റും റിമാന്‍ഡും ചോദ്യംചെയ്ത് ന്യൂസ്‌ക്ലിക്ക് പോര്‍ട്ടല്‍ സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയും എച്ച്.ആര്‍. വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ആവശ്യം ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഇവരുടെ അറസ്റ്റില്‍ നടപടിക്രമങ്ങളുടെയോ ഭരണഘടനാ വകുപ്പുകളുടെയോ ലംഘനമില്ലെന്നും റിമാന്‍ഡ് ഉത്തരവ് നിയമപരമാണെന്നുമാണ് ഹൈക്കോടതി വിധിച്ചത്. ചൈനയില്‍നിന്ന് പണം സ്വീകരിച്ച് അവര്‍ക്ക് അനുകൂലമായ പ്രചാരണം നടത്തിയെന്ന കുറ്റത്തിനാണ് യു.എ.പി.എ. നിയമപ്രകാരം കേസെടുത്ത് ഇവരെ ഒക്ടോബര്‍ മൂന്നിന് അറസ്റ്റുചെയ്തത്. അറസ്റ്റിനുള്ള കാരണം എഴുതിനല്‍കിയില്ലെന്നും തങ്ങളുടെ അഭിഭാഷകരുടെ അസാന്നിധ്യത്തിലാണ് റിമാന്‍ഡ് ഉത്തരവ് ഇറക്കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി.

Latest News