Sorry, you need to enable JavaScript to visit this website.

ലൗ ജിഹാദ് ഭയം, ഗര്‍ബ ഉത്സവത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചു

ഉജ്ജയിന്‍- മധ്യപ്രദേശിലെ ഉജ്ജയിനില്‍ പരമ്പരാഗത ഗര്‍ബ ഉത്സവത്തിന്റെ സംഘാടകര്‍ അഹിന്ദുക്കളെ വിലക്കിയത് വിവാദമായി. 'ലൗ ജിഹാദിനെ' കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ്  പരിപാടിയുടെ നടത്തിപ്പ് ചുമതലയുള്ള സങ്കല്‍പ് സംസ്‌കൃതി സന്‍സ്തയുടെ നടപടി. ആധാര്‍ കാര്‍ഡുകള്‍ പരിശോധിച്ചതിനു പുറമെ, ഹിന്ദുവാണെന്നതിനായി തെളിവായി പുരുഷന്മാര്‍ക്ക് തിലകം (മത ചിഹ്നം) നിര്‍ബന്ധമാക്കിയിരുന്നു.
സ്വകാര്യ ചടങ്ങാണെന്ന് ചൂണ്ടിക്കാട്ടി നിയമപാലകര്‍ ഇടപെട്ടിട്ടില്ല. ഇഷ്യൂ ചെയ്ത എന്‍ട്രി പാസുകളുള്ള സ്വകാര്യ പരിപാടിയായതിനാല്‍ നിയമപരമായ എതിര്‍പ്പൊന്നുമില്ലെന്ന് ഉജ്ജയിന്‍ പോലീസ് സൂപ്രണ്ട് സച്ചിന്‍ ശര്‍മ്മ സംഘാടകരെ ന്യായീകരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

അതേസമയം, ഇതേക്കുറിച്ച് അറിയില്ലെന്നാണ് ജില്ലാ കലക്ടര്‍ കുമാര്‍ പുരുഷോത്തം പ്രതികരിച്ചത്. ഔപചാരിക പരാതി ഫയല്‍ ചെയ്താല്‍ അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കിയ ഇദ്ദേഹം നിയമപരമായ അവലോകനത്തിന് സാധ്യതയുള്ള വിഷയമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.

തങ്ങളുടെ ഉദ്ദേശ്യം ഏതെങ്കിലും മതത്തെ ലക്ഷ്യം വെക്കലല്ലെന്നും മറിച്ച് 'ലൗ ജിഹാദിനെ' ചെറുക്കലാണെന്നും ശത്രുത പ്രോത്സാഹിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെ പ്രവേശനം നിയന്ത്രിക്കലാണെന്നും സംഘാടക സമിതി അവരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെട്ടതായി ചിലര്‍ വാദിക്കുന്ന മതാന്തര ബന്ധങ്ങളെ എതിര്‍ക്കാന്‍ പലപ്പോഴും സംഘ്പരിവാര്‍ ഉപയോഗിക്കുന്ന പദമാണ് ലൗ ജിഹാദ്.

കഴിഞ്ഞ വര്‍ഷം നവരാത്രി ഉത്സവത്തിനിടെ ഗുജറാത്തിലെ ഖേഡ ജില്ലയില്‍ മൂന്ന് മുസ്ലിംകളെ പോലീസ് ഉദ്യോഗസ്ഥര്‍ പരസ്യമായി തല്ലിച്ചതച്ചപ്പോള്‍ ഗാര്‍ബയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നുവന്നിരുന്നു.

 

Latest News