തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട, ആറ് കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം- അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ആറ് കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ 14 പേര്‍ പിടിയിലായിട്ടുണ്ട്.
ഉച്ചയോടെയാണ് സംഭവം. 13 ശ്രീലങ്കന്‍ സ്വദേശികളും തമിഴ്‌നാട് സ്വദേശിയുമാണ് അറസ്റ്റിലായത്. വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതായി ഡി.ആര്‍.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് കസ്റ്റംസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കസ്റ്റംസും പോലീസും സംയുക്തമായി നടത്തിയ നിര്‍ണായക നീക്കത്തിലാണ് സ്വര്‍ണം പിടികൂടിയത്. ബാഗിലും ഷൂസിന്റെ അടിയിലുമായിരുന്നു ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചത്.
ശ്രീലങ്കന്‍ സ്വദേശികളില്‍ 10 പേര്‍ സ്ത്രീകളാണ്, മൂന്ന് പേര്‍ പുരുഷന്മാരാണ്. ദുബായില്‍നിന്നുമാണ് ഇവര്‍ സ്വര്‍ണവുമായി എത്തിയത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ദുബായില്‍നിന്നും  കൊളംബോയില്‍ എത്തി. അവിടെ നിന്നാണ് തിരുവനന്തപുരത്ത് എത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 

Latest News