കോണ്‍ഗ്രസ് ഇത്തവണ പൊതിതിരഞ്ഞെടുപ്പിന് ശക്തമായ ഒരുക്കമാണ് നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൂട്ടായി സഹോദരി പ്രിയങ്ക ഗാന്ധിയും ദേശീയ നേതൃത്വത്തിലേക്ക് വരും. ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഓര്‍മ ഉണര്‍ത്തുന്നതിലൂടെ വോട്ടുകള്‍ വാരിക്കൂട്ടാനാവും. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ തന്നെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. സോണിയാ ഗാന്ധിക്ക് പകരം ചുമതലകള്‍ ഏറ്റെടുക്കുക പ്രിയങ്കയായിരിക്കും. ശക്തമായ നിലപാടും മൂര്‍ഛയേറിയ വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ മിടുക്ക് തെളിയിച്ചിട്ടുമുള്ള പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് ശക്തിപകരുമെന്നാണ് വിലയിരുത്തല്‍. ഉത്തര്‍ പ്രദേശിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ മല്‍സരിച്ചത്. ഇത്തവണയും അദ്ദേഹം അമേത്തിയില്‍ നിന്ന് ജനവിധി തേടും. സോണിയ സംശയത്തില്‍ സോണിയാ ഗാന്ധി മല്‍സരിക്കുന്ന മണ്ഡലമാണ് ഉത്തര്‍ പ്രദേശിലെ റായ് ബറേലി. എന്നാല്‍ ഇത്തവണ സോണിയാ ഗാന്ധി മല്‍സരിച്ചേക്കില്ല. പകരം മകള്‍ പ്രിയങ്കാ ഗാന്ധിയായിരിക്കും ഈ മണ്ഡലത്തില്‍ ജനവിധി തേടുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടില്ല പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടിയായിരിക്കില്ല പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുക. പകരം തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇക്കാര്യം പരിശോധിക്കുക. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണ.