Sorry, you need to enable JavaScript to visit this website.

മഹുവ മൊയ്ത്രക്കെതിരായ ആരോപണം ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

ന്യൂദല്‍ഹി-തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയ്‌ക്കെതിരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ കൈക്കൂലി പരാതി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര ഒരു വ്യവസായിയില്‍ നിന്ന് 'കൈക്കൂലി' വാങ്ങിയെന്ന് ആരോപിച്ച  ദുബെ അന്വേഷണ സമിതി രൂപീകരിക്കാന്‍ ബിര്‍ളയോട് ആവശ്യപ്പെട്ടിരുന്നു.
ദുബെക്കെതിരായ ആരോപണങ്ങളില്‍ തീര്‍പ്പു കല്‍പിച്ചതിനു ശേഷം ചെയ്തതിന് ശേഷം തനിക്കെതിരായ ലോക്‌സഭാ സ്പീക്കറുടെ ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയ്ത്ര തിരിച്ചടിച്ചു.
ബിജെപി അംഗം വിനോദ് കുമാര്‍ സോങ്കറാണ് ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍.
ചോദ്യത്തിനു പണമെന്ന വൃത്തികെട്ട രീതി വീണ്ടും ആരംഭിച്ചിരിക്കുന്നുവെന്നും മഹുവ മൊയ്ത്രക്ക് ഇക്കാര്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ആരോപിച്ച് ഞായറാഴ്ചയാണ് ദുബെ ബിര്‍ളയ്ക്ക് കത്തെഴുതിയത്
തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവും ഒരു വ്യവസായിയും തമ്മില്‍ കൈക്കൂലി കൈമാറ്റം ചെയ്തതിന്റെ അനിഷേധ്യമായ തെളിവുകള്‍ അഭിഭാഷകന്‍ തനിക്ക് കൈമാറിയതായി അദ്ദേഹം കത്തില്‍ പറഞഅഞു.
മഹുവ ലോക്‌സഭയില്‍ അടുത്തിടെ വരെ ചോദിച്ച 61 ചോദ്യങ്ങളില്‍ 50  ഉം കേന്ദ്രീകരിച്ചത് അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചാണെന്നും സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ദുബെ പറഞ്ഞു.

 

Latest News