ടെല്‍ അവീവ്-ഇസ്രയല്‍-ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രയല്‍ സന്ദര്‍ശിക്കും. ഇസ്രയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയലും വാഷിങ്ടനും ഗാസയിലെ ജനങ്ങളെ സഹായിക്കാനായി പദ്ധതി തയാറാക്കുന്നതായും ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.ഇസ്രയലിനോടുള്ള യുഎസിന്റെ ഐക്യദാര്‍ഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും പ്രസിഡന്റ് ഉറപ്പിക്കും. ഹമാസില്‍ നിന്നും പൗരന്മാരെ സുരക്ഷിതരാക്കാനും ആക്രമണങ്ങളെ തടയാനുമുള്ള അവകാശം ഇസ്രയലിനുണ്ടെന്നും ബ്ലിങ്കന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി എട്ടുമണിക്കൂറോളം ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം. ഇസ്രയല്‍ സന്ദര്‍ശനത്തിന് പിന്നാലെ ജോ ബൈഡന്‍ ജോര്‍ദാനും സന്ദര്‍ശിക്കും.