ദുബായ്- യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പശ്ചിമേഷ്യ ദൗത്യം പരാജയപ്പെട്ടതായി വിലയിരുത്തല്‍.
ഗാസയിലെ ഇസ്രായിലിന്റെ വംശഹത്യക്ക് പിന്തുണ തേടുക, ഇസ്രായില്‍ നടത്തുന്ന യുദ്ധത്തില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് തടയുക, ഇസ്രായിലിനെ വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷിക്കുക, പകരമായി ഒന്നും വാഗ്ദാനം ചെയ്യാതെ, കഴിയുന്നത്ര ബന്ദികളെ ഹമാസില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍.
ഇത് അദ്ദേഹത്തിന് ശരിക്കും ബുദ്ധിമുട്ടുള്ള ഒരു ദൗത്യമായിരുന്നു. എന്നാല്‍ പല കാര്യങ്ങളോടും അറബ് ലോകം മുഖം തിരിക്കുകയാണ് ചെയ്തതെന്ന് നിരീക്ഷകര്‍ പറയുന്നു. മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് സൗദി കിരീടാവകാശിയെ കാണാന്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞത്.