ജിദ്ദ- നവോദയ അനാകിഷ് ഏരിയക്ക് കീഴിലെ നാല് യൂനിറ്റുകളിലെയും സമ്മേളനങ്ങൾ പൂർത്തിയാക്കി അനാകിഷ് ഏരിയ സമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ജിദ്ദ നവോദയയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടു വനിതകളെ ഏരിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തുകൊണ്ട് 21 അംഗ എകിസിക്യുട്ടീവ് നിലവിൽ വന്നു. സനൂജ മുജീബ്, സിജി പ്രേം എന്നീ വനിതകൾ അടങ്ങിയ എക്‍സിക്യുട്ടീവ് കമ്മിറ്റിയാണ് അടുത്ത രണ്ടു വർഷം ഏരിയയുടെ പ്രവർത്തങ്ങളെ നിയന്ത്രിക്കുക.
മുജീബ് കൊല്ലം, തസ്‌നി നുജും എന്നിവരുടെ നേതൃത്വത്തിൽ കുടുംബവേദി പ്രവർത്തകരുടെ വിപ്ലവ ഗാനത്തോടെയായിരുന്നു സമ്മേളനത്തിനു തുടക്കം. മുസാഫിർ പാണക്കാട് താൽക്കാലിക അധ്യക്ഷനായ യോഗം ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം മുജീബ് കൊല്ലം, അനുശോചന പ്രമേയം അക്ബർ പുളംചാലിൽ, ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി പ്രേംകുമാർ വട്ടപൊയിൽ, സംഘടന റിപ്പോർട്ട് ജിദ്ദ നവോദയ ട്രഷറർ സി.എം. അബ്ദുൽ റഹ്മാൻ അവതരിപ്പിച്ചു.
പുതിയ ഏരിയ കമ്മിറ്റി പാനലും കേന്ദ്ര സമ്മേളനത്തിനുള്ള പ്രതിനിധികളെയും ഏരിയാ രക്ഷാധികാരി ജലീൽ ഉച്ചാരക്കൽ അവതരിപ്പിച്ചു.
സിജി പ്രേമും, ഫൈസൽ മങ്ങാടനും അവതരിപ്പിച്ച ഇസ്രായിൽ ഫലസ്തീൻ ജനതയ്ക്കു നേരെ നടത്തുന്ന അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതും, കേന്ദ്ര സർക്കാർ കേരളത്തിനെതിരെ നടത്തുന്ന അപ്രഖ്യാപിത സാമ്പത്തിക ഉപരോധതിനെതിരെയുമുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ബിജുരാജ് രാമന്തളി, ഹഫ്‌സ മുസാഫിർ, മുഹമ്മദ് ഒറ്റപ്പാലം എന്നിവർ അടങ്ങിയ പ്രസീഡിയം പ്രതിനിധി സമ്മേളനം നിയന്ത്രിച്ചു. അനുപമ ബിജുരാജ് ക്രഡെൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് ഗഫൂർ മമ്പുറം, സെക്രട്ടറി പ്രേംകുമാർ വട്ടപൊയിൽ, ട്രഷറർ മുഹമ്മദ് ഒറ്റപ്പാലം, ജീവകാരുണ്യ കൺവീനർ നസീർ, കുടുംബവേദി കൺവീനർ മുജീബ് കൊല്ലം, വനിതാ വേദി കൺവീനർ ഹഫ്‌സ മുസാഫിർ, യുവജനവേദി കൺവീനർ ഗഫൂർ, സ്‌പോർട്‌സ് കൺവീനർ ഷംസു വണ്ടൂർ എന്നിവരെ തെരഞ്ഞെടുത്തു.
ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട്, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, രക്ഷാധികാര സമിതി അംഗം മുഹമ്മദ് മേലാറ്റൂർ, യുവജനവേദി കൺവീനർ ആസിഫ് കരുവാറ്റ എന്നിവർ ആശംസ നേർന്നു. ഷിനു പന്തളം സ്വാഗതവും പ്രേംകുമാർ വട്ടപൊയിൽ നന്ദിയും പറഞ്ഞു.