Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ഒട്ടാവ- ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര പ്രതിസന്ധികള്‍ തുടരുമ്പോഴും ഇന്ത്യക്കാര്‍ക്ക് നവരാത്രി ആശംസകളുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സാമൂഹ്യ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ട്രൂഡോ ആശംസ നേര്‍ന്നത്. 

'നവരാത്രി ആശംസകള്‍! ഹിന്ദു സമൂഹത്തിലെ അംഗങ്ങള്‍ക്കും ഈ ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ ആശംസകള്‍ നേരുന്നു' എന്നാണ് ട്രൂഡോ എക്‌സില്‍ പോസ്റ്റ് ചെയ്തത്. 

അടുത്ത ഒമ്പത് രാത്രികളിലും 10 പകലുകളിലും കാനഡയിലും ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം നവരാത്രി ആഘോഷിക്കാന്‍ ഒത്തുചേരും- ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ കനേഡിയന്‍മാര്‍ക്കും ഹിന്ദു സമൂഹങ്ങളുടെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും കൂടുതലറിയാനും കാനഡയുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക ഘടനയില്‍ അവര്‍ നല്‍കിയ അമൂല്യമായ സംഭാവനകളെ തിരിച്ചറിയാനും നവരാത്രി അവസരമൊരുക്കുന്നു. വൈവിധ്യമാണ് കാനഡയുടെ ഏറ്റവും വലിയ ശക്തിയെന്ന് ഇന്നത്തെ ആഘോഷങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു- കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

Latest News