നിസാമബാദ്- തെലങ്കാനയില്‍ 11 നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ലോക്സഭാംഗവും തെലങ്കാന രാഷ്ട്രസമതി (ടി.ആര്‍.എസ്) നേതാവുമായ ഡി. ശ്രീനിവാസിന്റെ മകന്‍ സഞ്ജയിനെതിരെ പോലീസ് കേസെടുത്തു. നിര്‍ഭയ നിയമപ്രകാരമാണ് എം.പിയുടെ മകനും നിസാമാബാദ് മുന്‍ മേയറുമായ സഞ്ജയിനെതിരെ കേസെടുത്തിരിക്കുന്നത്.
സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥിനികളാണ് നിസാമബാദ് പോലീസിന് പരാതി നല്‍കിയത്. കോളേജ് ഉടമയായ സഞ്ജയ് തങ്ങളെ ഒട്ടേറെതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് ഇവരുടെ ആരോപണം. തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഢിക്കും വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിരുന്നു. എം.പിയുടെ മകനെതിരെ പരാതി ലഭിച്ചതായി നിസാമബാദ് നോര്‍ത്ത് എ.സി.പി പറഞ്ഞു. ഐ.പി.സി. 354, 506, 509, 342 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.