വാഷിംഗ്ടൺ- ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വൻ അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിന്റെ ഗാസക്ക് എതിരായ നടപടി സ്വാഗതം ചെയ്യുന്നതിനിടെയാണ് വ്യത്യസ്ത അഭിപ്രായവുമായി ബൈഡൻ രംഗത്തെത്തിയത്. സി.ബി.എസ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ഇസ്രയേൽ ഗാസ പിടിച്ചെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് അതു വലിയ അബദ്ധമാകും എന്നാണ് താൻ കരുതുന്നത് എന്നായിരുന്നു ബൈഡന്റെ മറുപടി. എല്ലാ ഫലസ്തീൻ ജനതയെയും ഹമാസ് പ്രതിനിധീകരിക്കുന്നില്ല. ഭീരുക്കളുടെ കൂട്ടമായ ഹമാസിനെ പൂർണമായും ഇല്ലാതാക്കണം. സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാക്കുന്നതിന് വഴിയൊരുക്കേണ്ടതുണ്ട്. തീവ്രവാദികളെ തുരത്തേണ്ടതും അത്യാവശ്യമാണ് എന്നായിരുന്നു ബൈഡന്റെ മറുപടി.
കരയുദ്ധം ആസന്നമായിരിക്കെയാണ് ബൈഡന്റെ പരാമർശം എന്നതും ശ്രദ്ധേയമാണ്.