തൂശൂര്‍ - കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടിയതിന് പിന്നാലെയാണ് നിക്ഷേപകര്‍ കോടതിയിലേക്ക് പോകുന്നത്. നിക്ഷേപകര്‍ നിയമനടപടി സ്വീകരിച്ചാല്‍ അതിന് സഹായം നല്‍കുമെന്ന് ബി ജെ പി ലീഗല്‍ സെല്‍ വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇ ഡി പിടിച്ചെടുത്ത പണത്തിന്മേല്‍ അവകാശം ഉന്നയിക്കാന്‍ നിക്ഷേപകര്‍ക്ക് നിയമപരമായി കഴിയും. ഇതിനായി നിക്ഷേപകര്‍ക്ക് അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റി എന്ന നിലയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയോ ബന്ധപ്പെട്ട കോടതിയേയോ സമീപിക്കാം. പിടിച്ചെടുത്ത പണം നിക്ഷേപകന്റേതെന്ന് തെളിഞ്ഞാല്‍ തുക ലഭിക്കുകയും ചെയ്യും.