ദോഹ-ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, വെള്ളം, പാര്‍പ്പിടം,ചികിത്സ എന്നിവയ്ക്കുള്ള അടിയന്തിര സഹായമായി പത്ത് ലക്ഷം ഖത്തര്‍ റിയാല്‍ സംഭാവന ചെയ്യാന്‍ അല്‍ മന റസ്‌റ്റോറന്റ്‌സ് ആന്‍ഡ് ഫുഡിന്റെ ഉടമസ്ഥതയിലുള്ള മക്‌ഡൊണാള്‍ഡ്‌സ് ഖത്തര്‍ തീരുമാനിച്ചു. ഖത്തറില്‍ അല്‍ മന റസ്‌റ്റോറന്റുകളുടെയും ഫുഡ് കമ്പനി എല്‍എല്‍സിയുടെയും ഉടമസ്ഥതയിലുള്ള മക്‌ഡൊണാള്‍ഡ് ഖത്തര്‍ നൂറു ശതമാനവും ഖത്തരി വ്യവസായികളാണ് നിയന്ത്രിക്കുന്നത്.
ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയ മക്‌ഡോണാള്‍ഡ്‌സിനെതിരെ ആഗോള തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഖത്തര്‍ സ്ഥാപനത്തന്റെ തീരുമാനം. പ്രതിദിനം 4000 ഇസ്രായില്‍ സൈനികര്‍ക്ക് ഭക്ഷണം നല്‍കാനുള്ള തീരുമാനമാണ് മക്‌ഡോണാള്‍ഡ് അറിയിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് ഭക്ഷണം നല്‍കുന്ന കാര്യം കമ്പനി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഏകദേശം 10,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചിരുന്നു.
മക്‌ഡോണാള്‍ഡ്‌സ് സൈനികര്‍ക്കും ഗസ്സ മുനമ്പിന് സമീപമുള്ള ഇസ്രായേല്‍ പൗരന്‍മാര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. ഇനിയും അത് തുടരും. മക്‌ഡോണാള്‍ഡിന്റെ ഔട്ട്‌ലെറ്റിലെത്തുന്ന പട്ടാളക്കാര്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടില്‍ ഭക്ഷണം നല്‍കുമെന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കമ്പനി വ്യക്തമാക്കി.