മലപ്പുറം-മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വനിതാ ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മലപ്പുറം മുനിസിപ്പല്‍ വനിതാ ലീഗ് നടത്തിയ തലാഷ് ഇസ്മത്ത് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ വനിതാ ലീഗ് പ്രസിഡന്റ് മറിയുമ്മ ശരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്് സുഹറ മമ്പാട്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി, മുസ്ലിം ലീഗ് മലപ്പുറം മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പി.കെ ബാവ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.പി ജല്‍സിമിയ, എന്‍.കെ.ഹഫ്‌സല്‍ റഹ്മാന്‍, സി.എച്ച് ജമീല, അഡ്വ. റജീന മുസ്തഫ, സി.പി ആയിഷാബി, മുനിസിപ്പല്‍ വനിതാ ലീഗ് ഭാരവാഹികളായ എം. ആബിദ, പി.കെ ആരിദ, കെ. മൈമൂന, സമീറ മുസ്തഫ, നുസ്‌റത്ത് തയ്യില്‍, ടി.ടി സൈനബ എന്നിവര്‍ പ്രസംഗിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)