ഗാസ സിറ്റി- എട്ട് ദിവസമായി ഗാസ മുനമ്പില്‍ ഇസ്രായില്‍ തുടരുന്ന വ്യോമാക്രമണങ്ങളില്‍ ഇതുവരെ 2,329 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
9,042 പേര്‍ക്ക് പരിക്കേറ്റതായും ഹമാസ് നിയന്ത്രണത്തിലുള്ള മന്ത്രാലയം പറഞ്ഞു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 7:47 വരെയുള്ള കണക്കാണിത്. ഇസ്രായില്‍ സൈന്യം ഗാസയില്‍ ശക്തമായ പ്രതികാര വ്യോമാക്രമണം തുടരുകയാണ്.
എട്ടുദിവസം മുമ്പ് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെയാണ് ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണം ശക്തമാക്കിയത്. ഹമാസ് ആക്രമണത്തില്‍ ഇസ്രായിലില്‍ 1300 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)