തൃശൂര്‍-കുന്നംകുളത്ത് മന്ത്രവാദത്തിന്റെ പേരില്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍. ചിറമനേങ്ങാട് പാലക്കവീട്ടില്‍ ആലിക്കുട്ടി മസ്താനെ (60) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
അന്ധവിശ്വാസിയായ കുട്ടിയുടെ പിതാവ് വീട്ടിലെ വിഷമങ്ങള്‍ മാറ്റുവാനായി ഇയാളെ സമീപിക്കുകയായിരുന്നു. തനിക്ക് ദിവ്യശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് കുട്ടിയുടെ ശരീരത്തില്‍ ബാധയുണ്ടെന്നും ഇതൊഴിപ്പിക്കാന്‍ മാന്ത്രിക ചടങ്ങുകളുണ്ടെന്നും പറഞ്ഞ് വീട്ടിലേക്കെത്തിച്ചും കുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിക്കുകയായിരുന്നു.
മന്ത്രവാദത്തിന്റെ മറവില്‍ ഇയാള്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇയാളെ റിമാന്‍ഡ് ചെയ്തു.