കൊച്ചി- ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒക്ക് 10,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. കോടതി ഉത്തരവ് പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്. അഡ്വ. ജനറലിന്റെ ഓഫീസിന് ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ കൈമാറാതിരുന്നതും നടപടിക്ക് കാരണമായി.
ഭൂമി തരംമാറ്റല്‍ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് വന്ന് ഒരു വര്‍ഷത്തിനുശേഷവും ആര്‍.ഡി.ഒ ഇക്കാര്യം നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണു കോടതി പിഴ ചുമത്തിയത്.