ന്യൂദല്‍ഹി- കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ കമ്പനികളായ ടെലിഗ്രാം, യൂട്യൂബ്, എക്‌സ് (മുമ്പ് ട്വിറ്റര്‍) എന്നിവ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കുട്ടികളെയും മുതിര്‍ന്നവരെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം നീക്കുതന്നതില്‍ പരാജയപ്പെട്ടിരിക്കയാണ്. അക്രമാസക്തമായ അശ്ലീല ഉള്ളടക്കവും അക്രമാസക്തമായ ഉള്ളക്കവും നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കമ്പനികള്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. ഉപയോക്താക്കളുടെ, പ്രത്യേകിച്ച് കുട്ടികളുടെ, സ്വകാര്യത സംരക്ഷിക്കുന്നതില്‍ പ്ലാറ്റ്‌ഫോമുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കും- മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ തയാറാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഒരാഴ്ച മുമ്പ് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
ഒക്‌ടോബര്‍ 6 നാണ് നോട്ടീസ് അയച്ചത്, ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രതികരിക്കാനും അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാനും നാല് ദിവസത്തെ സമയം കൂടി നല്‍കിയിട്ടുണ്ട്- ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.