ന്യൂദല്‍ഹി- ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ഛത്തീസ്ഗഢ് ജനത കോണ്‍ഗ്രസില്‍ (ജോഗി)നിന്ന് രാജിവെച്ച 40 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജിവച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
മുന്‍ കോണ്‍ഗ്രസ് നേതാവായ ജോഗി 2016 ല്‍ ആണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ബിജെപിക്ക് അനുകൂലമായി ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സഹായം ചെയ്തെന്നാരോപിച്ച മകന്‍ അമിത് ജോഗിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് പുതിയ പാര്‍ട്ടിക്ക് ജോഗി രൂപം നല്‍കിയത്.
അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി കോണ്‍ഗ്രസ് എം.എല്‍.എ ആണ്. ജോഗിയുടെ ശക്തികേന്ദ്രത്തില്‍ ഇതോടെ വിള്ളല്‍ വീഴുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.