തൊടുപുഴ- വിവാഹം നടക്കാത്തതിനെ തുടര്‍ന്നുള്ള വിഷമത്തില്‍ അടിമാലി സെന്റര്‍ ജംഗ്ഷനില്‍ പെട്രോളൊഴിച്ചു തീ കൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങി. പണിക്കന്‍കുടി സ്വദേശി തെക്കേ കൈതക്കല്‍ ജിനീഷ് (39) ആണ് മരിച്ചത്. ഒക്ടോബര്‍ പത്തിനാണ് ഇയാള്‍ തീ കൊളുത്തിയത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് തൊണ്ണൂറ് ശതമാനം പൊളളലേറ്റിരുന്നു.
മാതാവും ഒരു സഹോദരനുമാണ് ജിനീഷിനുള്ളത്. സഹോദനും വിവാഹിതനല്ല. വിവാഹം നടക്കാത്തതില്‍ വിഷമമുള്ളതായി സുഹൃത്തുക്കളില്‍ പലരോടും ജിനീഷ് പറഞ്ഞിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അടിമാലിയിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്തുവരികയായിരുന്നു ജിനീഷ്.