Sorry, you need to enable JavaScript to visit this website.

ആള്‍ക്കൂട്ട കൊല നടത്തുന്നവരെ ഭീകരരായി പരിഗണിക്കണം- സ്വാമി അഗ്നിവേശ്

ന്യൂദല്‍ഹി- ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ ഉള്‍പ്പെടുന്നവരെ ഭീകരരായി പരിഗണിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശ്. ഇത്തരക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  തനിക്കെതിരേ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനും ജാര്‍ഖണ്ഡ് സര്‍ക്കാരിനും പങ്കുണ്ടെന്ന് അഗ്നിവേശ് ആരോപിച്ചു.
കേസില്‍ ബിജെപി ബന്ധമുള്ളവരാണ് ഉള്‍പ്പെട്ടതെന്നു കണ്ടെത്തിയിട്ടും പോലീസ് കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം  പറഞ്ഞു.
ദളിതര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ എന്നീ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലും ആള്‍ക്കൂട്ട കൊലപാതകങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, അടുത്ത ദിവസങ്ങളില്‍ കേരളം, ലുധിയാന, സഹാരണ്‍പുര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി ബന്ധമുള്ള യുവജനസംഘടനയുടെ പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡിലെ പാകുര്‍ ജില്ലയില്‍വെച്ചാണ് അഗ്‌നിവേശിനെ കൈയേറ്റം ചെയ്തിരുന്നത്.
 

Latest News