കിഗാലി- സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ജീവിക്കുന്ന ഒരു മനുഷ്യനുണ്ടെന്ന് 71 വയസുള്ള ആഫ്രിക്കന്‍ വംശജന്‍ കാലിറ്റ്‌സെ നസാംവിറ്റയാണ് അയാള്‍. റുവാണ്ട സ്വദേശിയായ അദ്ദേഹം തന്റെ 16-ാമത്തെ വയസ് മുതല്‍ സ്ത്രീകളില്‍ നിന്ന് അകന്ന് ജീവിക്കുകയാണ്. ഈ ഒരൊറ്റ കാരണത്താല്‍ അദ്ദേഹം സ്വന്തം വീട്ടില്‍ സ്വയം നിര്‍മ്മിച്ച തടവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അദ്ദേഹം വീടിന് ചുറ്റും 15 അടി ഉയരത്തില്‍ വേലി കെട്ടി മറച്ച അദ്ദേഹം ഒരു സ്ത്രീയും തന്റെ വീട്ടിലേക്ക് വരരുതെന്ന് ഗ്രാമവാസികളെ അറിയിച്ചു. മുമ്പ് അദ്ദേഹത്തെ അഭിമുഖം നടത്തിയപ്പോള്‍ പറഞ്ഞത്, 'ഞാന്‍ ഇവിടെ ഉള്ളില്‍ പൂട്ടിയിട്ട് എന്റെ വീടിന് വേലി കെട്ടാന്‍ കാരണം, സ്ത്രീകള്‍ എന്നോട് അടുത്ത് വരില്ലെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' എന്നായിരുന്നു. തനിക്ക് എതിര്‍ലിംഗത്തിലുള്ളവരെ ഭയമാണെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. എന്നാല്‍ ഏറ്റവും വിചിത്രമായ കാര്യം, സ്ത്രീകളെ ഭയന്ന് സ്വന്തം വീട്ടില്‍ സ്വയം തടവിലിട്ട കാലിറ്റ്‌സെ നസാംവിറ്റയുടെ ജീവന്‍ നിലനിര്‍ത്തുന്നത് ഗ്രാമത്തിലെ സ്ത്രീകളാണെന്നതാണ്. പ്രത്യേകിച്ചും അയല്‍വാസികളായ സ്ത്രീകള്‍. കുട്ടിക്കാലം മുതല്‍ കാലിറ്റ്‌സെ വീട് വിട്ട് ഇറങ്ങിയത് താന്‍ കണ്ടിട്ടില്ലെന്ന് അയല്‍വാസികളായ സ്ത്രീകളും പറയുന്നു. ഗ്രാമവാസികളായ സ്ത്രീകള്‍ കാലിറ്റ്ക്‌സെയുടെ വീട്ടിലേക്ക് ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുകയാണ് പതിവ്. ഇങ്ങനെ ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കാലിറ്റ്ക്‌സെ വന്ന് എടുത്ത് കൊണ്ട് പോകും. എന്നാല്‍, ആരോടെങ്കിലും സംസാരിക്കാന്‍ ഇയാള്‍ താത്പര്യപ്പെടുന്നില്ല.
ഗ്രാമത്തിലെ സ്ത്രീകളെ ആരെങ്കിലും വീടിന്റെ പരിസരത്ത് കണ്ടാല്‍ അയാള്‍ വീട് പൂട്ടി അകത്തിരിക്കും. അവര്‍ പോയി എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വീട് തുറക്കൂ. ഇയാള്‍ക്ക് 'ഗൈനോഫോബിയ' എന്ന മാനസിക അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ത്രീകളോടുള്ള അകാരണമായ ഭയമാണ് ഈ മാനസികാവസ്ഥയുടെ ലക്ഷണം.