വെല്ലൂര്‍- തമിഴ്‌നാട്ടില്‍ കാമുകനോടൊപ്പം പിടിയിലായ യുവതി ഭര്‍ത്താവിന്റെ ലിംഗം കടിച്ച് മുറിച്ച ശേഷം രക്ഷപ്പെട്ടു. തുറൈമൂലെയ് ഗ്രാമത്തിലാണ് സംഭവം. കൃഷിക്കാരനായ ചെന്താമരയെ (55) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. രാജീവ് ഗാന്ധി ആശുപത്രിയില്‍ ചെന്താമര അപകടനില തരണം ചെയ്തു.
ഭര്‍ത്താവ് ഗ്രാമീണരെ വിളിച്ചു കൂട്ടുമെന്നായപ്പോഴാണ് ജയന്തി ഭര്‍ത്താവിന്റെ ലിംഗം കടിച്ചുമുറിച്ചതെന്ന് പോലീസ് പറയുന്നു. ഗ്രാമത്തിലെ അമ്പലത്തില്‍ ആടിമാസത്തോട് അനുബന്ധിച്ച് നടന്ന ഉത്സവത്തില്‍ ചെന്താമരയും ജയന്തിയും പങ്കെടുത്തിരുന്നു. ഉത്സവത്തിനുശേഷം ഇരുവരും തെരുവുനാടകം കാണാനെത്തി. ഇതിനിടയില്‍ ജയന്തിയെ കാണാതാകുകയായിരുന്നു. പുലര്‍ച്ചെ 1.30 ആയപ്പോള്‍ ജയന്തിയെ കാണാതായതോടെ പരിഭ്രാന്തനായ ചെന്താമരെ നടത്തിയ അന്വേഷണത്തിലാണ് അടുത്ത ഗ്രാമത്തിലെ യുവാവിനൊപ്പം കണ്ടെത്തിയത്. ജയന്തിയെയും കാമുകനെയും റോഡിലൂടെ വലിച്ചിഴച്ച ചെന്താമര ഇവരുടെ ബന്ധം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭര്‍ത്താവ് ഗ്രാമവാസികളെ വിളിച്ചുകൂട്ടുമെന്നായപ്പോള്‍ രക്ഷപ്പെടാനായി ജയന്തി ലിംഗം കടിച്ചുമുറിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.