നജ്‌റാന്‍- സൗദിയിലെ നജ്‌റാനില്‍ ഒരു മാസം മുമ്പുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ സ്വദേശി ഷിബു ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. അപകടത്തില്‍ ഒരു നേപ്പാള്‍ പൗരനും മരിച്ചിരുന്നു. പരിക്കേറ്റ ഒരു സൗദി പൗരന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
സൂസന്നമ്മയാണ് മരിച്ച ഷിബു ജോര്‍ജിന്റെ ഭാര്യ. മക്കള്‍: അലന്‍ മാത്യു, അക്‌സ, അല്‍ന.
ദമാമിലേയും നജ്‌റാനിലേയും സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടാണ് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചത്- സലീം ഉപ്പള, നജ്റാൻ